യു​വാ​വി​നെ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, June 19, 2024 10:28 PM IST
പോ​ത്താ​നി​ക്കാ​ട്: പു​ര​യി​ട​ത്തി​ൽ യു​വാ​വി​നെ പൊ​ള്ള​ലേ​റ്റ് ‌മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യി​രു​ന്ന പോ​ത്താ​നി​ക്കാ​ട് പെ​രി​ങ്ങാ​ര​പ്പി​ള്ളി​ൽ സെ​ബി പി. ​തോ​മ​സ് (45) ആ​ണ് മ​രി​ച്ച​ത്.

പോ​ത്താ​നി​ക്കാ​ട്ടെ ത​റ​വാ​ട്ടു വീ​ടി​നു പി​ന്നി​ലെ പു​ര​യി​ട​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​ർ​ബു​ദം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് മൂ​ന്ന് ദി​വ​സം മു​ന്പാ​ണ് സെ​ബി നാ​ട്ടി​ലെ​ത്തി​യ​ത്.

രോ​ഗ​ബാ​ധി​ത​നാ​യ​തി​ന്‍റെ മാ​ന​സി​ക ബു​ദ്ധി​മു​ട്ടി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് പോ​ത്താ​നി​ക്കാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: സ്റ്റെ​മി. മ​ക​ൻ: റോ​ണ്‍.