ദീപിക നമ്മുടെ ഭാഷ പദ്ധതി : മഞ്ഞപ്ര സെന്റ് മേരീസ് എൽപി സ്കൂളിൽ തുടങ്ങി
1430366
Thursday, June 20, 2024 4:38 AM IST
മഞ്ഞപ്ര: ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ഭാഗമായി മഞ്ഞപ്ര സെന്റ് മേരീസ് എൽപി സ്കൂളിൽ ദീപിക പത്രം ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ദീപിക ഫ്രണ്ട്സ് ക്ലബ് അതിരൂപത പ്രസിഡന്റും പൂർവ വിദ്യാർഥിയുമായ ജേക്കബ് മഞ്ഞളി ദീപിക പത്രം പ്രധാനാധ്യാപിക സിസ്റ്റർ ഹിതയ്ക്ക് നൽകി നിർവഹിച്ചു.
ചടങ്ങിൽ ദീപിക ഫ്രണ്ട്സ് ക്ലബ് പ്രമോട്ടർ കെ.പി. പോൾ, സിസ്റ്റർ അന്ന മരിയ, സിസ്റ്റർ ജൂഡിറ്റ്, ഡെൽന ജോസ്, വൃന്ദ, ജിൻസി, ടി.എ. നിബിൻ എന്നിവർ പ്രസംഗിച്ചു. സ്കൂളിൽ പത്രം സ്പോൺസർ ചെയ്തിരിക്കുന്നത് പൂർവ വിദ്യാർഥി സംഘടനയാണ്.