നാടിന് അഭിമാനമായി ദേവർഷ്
1430175
Wednesday, June 19, 2024 6:34 AM IST
ഉദയംപേരൂർ: ജർമൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യൻ ടീമിനു വേണ്ടി കളിച്ച് ബെസ്റ്റ് പെർഫോമറായി തെരഞ്ഞെടുക്കപ്പെട്ട ഉദയംപേരൂർ സ്വദേശി എസ്. ദേവർഷ് നാടിന് അഭിമാനമായി. ഉദയംപേരൂർ സെന്റ് സെബാസ്റ്റ്യൻസ് പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ ദേവർഷ് ജർമനിക്കെതിരെയും നെതർലൻഡ്സിനെതിരെയും നടന്ന മത്സരങ്ങളിൽ ഓരോ ഗോളുകൾ വീതം അടിച്ചാണ് മികവ് പ്രകടമാക്കിയത്.
കൊച്ചുപള്ളി അതുല്യ നഗർ കളരിക്കൽ വീട്ടിൽ ശ്രീനാഥിന്റെയും സ്മിതയുടെയും മകനാണ് ദേവർഷ്. അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുത്ത് മികച്ച കളിക്കാരനായ ദേവർഷിന് സ്കൂളിൽ സ്വീകരണം നൽകി. മാനേജർ ഫാ. വർഗീസ് മാമ്പിള്ളി, പ്രിൻസിപ്പൽ ഫാ. ഹോർമിസ് മരോട്ടിക്കുടി എന്നിവർ ചേർന്ന് പുരസ്ക്കാരം നൽകി.