85 ലക്ഷത്തിന്റെ സ്വർണം പിടികൂടി
1430185
Wednesday, June 19, 2024 6:50 AM IST
നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 85 ലക്ഷം രൂപയുടെ സ്വർണവുമായി യാത ്രക്കാരൻ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗത്തിന്റെ പിടി യിലായി. ഇന്നലെ പുലർച്ചെ റിയാദിൽ നിന്നു ബഹ്റിൻ വഴി ജി.എഫ് 270 ഗൾഫ് എയർ വിമാനത്തിൽ നെടുമ്പാശേരിയിലെത്തിയ മലപ്പുറം സ്വദേശിയാണ് പിടിയിലായത്. ഇയാളുടെ ചെക്ക്-ഇൻ ബാഗേജ് സ്കാൻ ചെയ്തപ്പോൾ അതിനകത്ത് ബ്ലൂടൂത്ത് സ്പീക്കർ സംശയാസ്പദമായി കണ്ടെത്തി.
തുടർന്ന് നടത്തിയ പരിശോധനയിൽ സ്പീക്കറിന്റെ ഓരോ കോറിനുള്ളിലും 1350.40 ഗ്രാം ഭാരമുള്ള സിലിണ്ടർ ആകൃതിയിലുള്ള രണ്ട് സ്വർണക്കട്ടികൾ കണ്ടെത്തുകയായിരുന്നു. പിടിച്ചെ ടുത്ത സ്വർണത്തിന് ആഭ്യന്തര വിപണിയിൽ 84,69,601 രൂപ വിലവരും.