കല്ലുരുട്ടി സെന്റ് തോമസ് യുപി സ്കൂളിൽ വായനാ പക്ഷാചരണത്തിന് തുടക്കമായി
1430612
Friday, June 21, 2024 5:32 AM IST
തിരുവമ്പാടി: കല്ലുരുട്ടി സെന്റ് തോമസ് യുപി സ്കൂളിൽ 15 ദിവസം നീണ്ടുനിൽക്കുന്ന വായനാ പക്ഷാചരണത്തിന് തുടക്കം കുറിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം മുൻ ഹെഡ്മാസ്റ്ററും സൗപർണിക വായനശാലയുടെ ഭാരവാഹിയുമായ സജി ലൂക്കോസ് നിർവഹിച്ചു.സ്കൂൾ മാനേജർ ഫാ. ജോസഫ് കിളിയംപറമ്പിൽ അധ്യക്ഷനായിരുന്നു.
കുട്ടികളുടെ സൃഷ്ടിയായ കയ്യെഴുത്ത് മാസിക ഫാ. ജോസഫ് കിളിയംപറമ്പിൽ പ്രകാശനം ചെയ്തു. ഹെഡ്മിസ്ട്രസ് ലിസി വർഗീസ്, അധ്യാപകരായ പൗളി അഗസ്റ്റിൻ, ഇ.കെ. സിജി, നീനു, ടിൽജി തോമസ്, ഹാജറ, ആൽവിൻ,
വി.സി. സജി, വിദ്യാർഥികളായ വി.എം. മുഹമ്മദ് ദാനി, മിനാ മൻഹ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വിദ്യാർഥിയായ സയാന വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.