കാട്ടാനയെ കണ്ട് ഭയന്നോടിയ തൊഴിലാളിക്കു പരിക്ക്
1430581
Friday, June 21, 2024 4:37 AM IST
പത്തനംതിട്ട: കല്ലേലി - അച്ചൻകോവിൽ പാതയിൽ കടിയാർപാലത്തിനു സമീപം കാട്ടാനയെ കണ്ട് ഭയന്നോടിയ തൊഴിലാളിക്ക് പരിക്ക്.
തോട്ടം തൊഴിലാളിയായ ആലീസിനാണ് പരിക്ക്. ജോലിക്കുപോകുന്നതിനായി വരുന്പോഴാണ് ആനയെ കണ്ട് പിന്തിരിഞ്ഞോടിയത്.