ഹെപ്പറ്റൈറ്റിസ് ബി വ്യാപനം: മാത്യു കുഴൽനാടൻ എംഎൽഎ ആരോഗ്യ മന്ത്രിക്ക് കത്ത് നല്കി
1430380
Thursday, June 20, 2024 5:00 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിലും തോതിൽ ഹെപ്പറ്റൈറ്റിസ് ബി രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് മാത്യു കുഴൽനാടൻ എംഎൽഎ കത്ത് നൽകി.
രോഗം ബാധിച്ച് കഴിഞ്ഞ ദിവസം ഒരാൾ മരണപ്പെട്ടിരുന്നു. എന്നാൽ രോഗം പടരുന്നതിന്റെ കാരണമോ സ്രോതസോ കണ്ടെത്താൻ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല.
രോഗം തടയുന്നതിനും മുൻകരുതലുകൾ സ്വീകരിക്കുന്നതിനും ആവശ്യമായ നടപടി അതീവ ഗൗരവത്തോടെ പരിശോധിക്കണം. മേഖലയിലെ ജനങ്ങൾക്ക് ഇക്കാര്യത്തിലുള്ള ആശങ്കകൾ അകറ്റുന്നതിനുള്ള നടപടികളും രോഗനിവാരണ-പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങളും ആരോഗ്യവകുപ്പ് മുഖാന്തിരം നടത്തണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
രോഗബാധിതരായി എത്തുന്നവർക്ക് മെച്ചപ്പെട്ട ചികിത്സയും മരുന്നുകളും ഉറപ്പാക്കുന്നതിനുള്ള നടപടികളും ഉണ്ടാകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.