അപകീർത്തിപ്പെടുത്തൽ; വക്കീൽ നോട്ടീസയച്ചു
1430593
Friday, June 21, 2024 5:14 AM IST
പറവൂർ: സാമൂഹ്യമാധ്യമത്തിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തി വ്യക്തിഹത്യ നടത്തിയതിനെതിരെ മൂത്തകുന്നം കട്ടത്തുരുത്ത് പഴമ്പിള്ളിശേരിൽ പി.എസ്. രാജേന്ദ്ര പ്രസാദിനെതിരെ സിപിഎം ഏരിയ സെക്രട്ടറി ടി.ആർ. ബോസ് വക്കീൽ നോട്ടീസയച്ചു.
സംഭവത്തിൽ നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കണമെന്നും അത് കാണിച്ച് പ്രമുഖ പത്രങ്ങളിലും നവ മാധ്യമങ്ങളിലും പ്രാധാന്യത്തോടെ പരസ്യം ചെയ്യണമെന്നും നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നൽകണമെന്നും നോട്ടീസിലുണ്ട്. അല്ലാത്തപക്ഷം സിവിൽ, ക്രിമിനൽ നടപടികളുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.