സി​യാ​ൽ, ടി​യാ​ൽ അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ​ക്ക് പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ്
Thursday, June 20, 2024 4:51 AM IST
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള ക​മ്പ​നി​യു​ടെ(​സി​യാ​ൽ) ഏ​വി​യേ​ഷ​ൻ അ​ക്കാ​ദ​മി​യാ​യ കൊ​ച്ചി​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഏ​വി​യേ​ഷ​ൻ സ​ർ​വീ​സ​സ് ലി​മി​റ്റ​ഡി​ന്‍റെ (സി​ഐ​എ​എ​സ്എ​ൽ), വി​മാ​ന​ത്താ​വ​ള അ​ഗ്നി​ര​ക്ഷാ-​സു​ര​ക്ഷാ ട്രെ​യി​നി​ക​ൾ​ക്കു​ള്ള അ​ടി​സ്ഥാ​ന പ​രി​ശീ​ല​ന കോ​ഴ്സ് ര​ണ്ടാം ബാ​ച്ച് പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ന​ട​ത്തി. നാ​ല് മാ​സ​ത്തെ പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ 55 ട്രെ​യി​നി​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡാ​ണ് ന​ട​ന്ന​ത്.

സി​യാ​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ​സ്. സു​ഹാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ത്യ​പ്ര​തി​ജ്ഞ, മാ​ർ​ച്ച് പാ​സ്റ്റ്, അ​ഗ്നി​ശ​മ​ന അ​ഭ്യാ​സ​പ്ര​ക​ട​നം, സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം എ​ന്നി​വ​യും ന​ട​ന്നു. കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള ക​മ്പ​നി​യി​ലെ എ​ആ​ർ​എ​ഫ്എ​ഫി​ലെ ആ​റ് ജൂ​ണി​യ​ർ മാ​നേ​ജ​ർ ട്രെ​യി​നി​മാ​ർ​ക്കൊ​പ്പം തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് 49 ട്രെ​യി​നി​ക​ളും പ​രി​ശീ​ല​നം നേ​ടി.

2024 ഫെ​ബ്രു​വ​രി 19ന് ​ആ​രം​ഭി​ച്ച പ​രി​ശീ​ല​നം ജൂ​ൺ 18ന് ​സ​മാ​പി​ച്ചു. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഐ​സി​എ​ഒ) മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ് സി​ല​ബ​സ് ആ​സൂ​ത്ര​ണം ചെ​യ്‌​ത​ത്‌.

സി.​ഐ.​എ.​എ​സ്.​എ​ൽ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ സ​ന്തോ​ഷ് പൂ​വ്വ​ട്ടി​ൽ, സി​യാ​ൽ എ.​ആ​ർ.​എ​ഫ്.​എ​ഫ് ഹെ​ഡ് സോ​ജ​ൻ കോ​ശി, കോ​സ്റ​റ് ഗാ​ർ​ഡ് ക​മാ​ൻ​ഡി​ങ് ഓ​ഫീ​സ​ർ വ​രു​ൺ ഉ​പാ​ദ്ധ്യാ​യ, തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ചീ​ഫ് എ​യ​ർ​പോ​ർ​ട്ട് ഓ​ഫീ​സ​ർ രാ​ഹു​ൽ ഭ​ക്ത്കോ​ടി, മ​റ്റ് ഓ​ഫീ​സ​ർ​മാ​ർ, സി​യാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.