ദീപിക നമ്മുടെ ഭാഷ പദ്ധതി : ചെങ്ങൽ സെന്റ് ജോസഫ്സ് ഗേൾസ് എച്ച്എസിൽ
1430179
Wednesday, June 19, 2024 6:34 AM IST
കാലടി: ദീപിക നമ്മുടെ ഭാഷ പദ്ധതി കാലടി ഏരിയാതല ഉദ്ഘാടനത്തിന്റെ ഭാഗമായി കാലടി ചെങ്ങൽ സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂളിലും ദീപിക പത്രം ആരംഭിച്ചു.
ഹൈദ്രബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏഷ്യ ബുക്സ് ടെറിട്ടറി മാനേജർ സെബി കൂട്ടുങ്ങൽ ദീപിക പത്രം പ്രധാനാധ്യാപിക സിസ്റ്റർ ജെയ്സ് തെരേസിനു നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ഡിസ്മി ഡേവിസ്, ജോർജ് കൂട്ടുങ്ങൽ, ഡാനിൽ കെ. ഷിജു, ഷാൻ തെരേസ, ആനിയ മരിയ ജോൺസൻ, റെന ഹജ്റ, മുഹമ്മദ് അമാൻ, ടി.എ. നിബിൻ എന്നിവർ പ്രസംഗിച്ചു.