20 കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​റീ​സ സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ
Wednesday, June 19, 2024 6:34 AM IST
അ​രൂ​ർ: ര​ണ്ടു ചാ​ക്കു​ക​ളി​ലാ​യി വി​ൽ​പ്പ​ന​യ്ക്കു​കൊ​ണ്ടു​വ​ന്ന 20 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ലാ​യി. ഒ​റീ​സ സ്വ​ദേ​ശി​ക​ളാ​യ ബി​ജീ​ന്ദ്ര കു​ലു​ദി​പി​യ (36), ല​ക്ഷ്മ​ൺ(20) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ർ​ന്ന് ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി​യു​ടെ ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക്ക് വി​ഭാ​ഗ​വും അ​രൂ​ർ പോ​ലീ​സും ചേ​ർ​ന്നാ​ണ് അ​രൂ​ർ ക്ഷേ​ത്ര​ത്തി​ൽ സ​മീ​പ​ത്തു​നി​ന്ന് പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​വ​ർ ഒ​റീ​സ​യി​ൽ നി​ന്നും കൊ​ണ്ടു​വ​രു​ന്ന ക​ഞ്ചാ​വ് നാ​ളു​ക​ളാ​യി വി​ൽ​പ്പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.