ഉദയംപേരൂർ: വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. തെക്കൻ പറവൂർ കളരിപ്പറമ്പിൽ വീട്ടിൽ കെ.പി. ഷാജി (69) യെയാണ് കാണാതായത്. ചൊവ്വാഴ്ച പുലർച്ചെ വീട്ടിൽനിന്നും മത്സ്യബന്ധനത്തിന് പോയ ഷാജിയെ കാണാതാകുകയായിരുന്നു.
ആളില്ലാതെ വള്ളം മറിഞ്ഞ നിലയിൽ ചേപ്പനം ചാത്തമ്മ ഭാഗത്ത് കായലിലെ ഊന്ന് കുറ്റിയിൽ തടഞ്ഞ് നിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ട മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷാജിയുടെ വള്ളമാണെന്ന് കണ്ടെത്തിയത്. കടവന്ത്രയിൽ നിന്നെത്തിയ അഗ്നിരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കായലിൽ തെരച്ചിൽ ആരംഭിച്ചു. മക്കൾ: അജിത്ത് (പാലാരിവട്ടം പോലീസ് സ്റ്റേഷൻ), സുജിത്ത്. ഭാര്യ: മനോഹരി, മരുമകൾ: ദീപ.