അത്താഘോഷ കമ്മിറ്റി രൂപീകരിച്ചു
1430173
Wednesday, June 19, 2024 6:34 AM IST
തൃപ്പൂണിത്തുറ: ഓണാഘോഷത്തിന് തുടക്കമിടുന്ന തൃപ്പൂണിത്തുറയിലെ അത്താഘോഷത്തിനായി കമ്മിറ്റി രൂപീകരിച്ചു. രമ സന്തോഷ് - ചെയർപേഴ്സൺ, കെ.കെ. പ്രദീപ് കുമാർ - വൈസ് ചെയർമാൻ,
കെ.വി.സാജു - ജനറൽ കൺവീനർ, യു.കെ.പീതാംബരൻ - ഘോഷയാത്ര, കെ.ടി.അഖിൽദാസ് - ട്രേഡ്ഫെയർ ആൻഡ് മാർക്കറ്റിംഗ്, രോഹിണി കൃഷ്ണകുമാർ - കലാപരിപാടി, വി.ജി. രാജലക്ഷ്മി - കലാമത്സരം, ആന്റണി ജോ വർഗീസ് - പബ്ലിസിറ്റി ആൻഡ് മീഡിയ, ഡി. അർജുനൻ - ഭക്ഷണം, പി.എസ്. കിരൺകുമാർ - സ്റ്റേജ് ആൻഡ് ഡെക്കറേഷൻ, ശ്രീലത മധുസൂദനൻ - പൂക്കളം, ജിഷാ ഷാജികുമാർ - സുവനീർ എന്നിവരാണ് കമ്മിറ്റി ഭാരവാഹികൾ.
കൗൺസിലിൽനിന്നും ബിജെപി ഇറങ്ങിപ്പോയി
തൃപ്പൂണിത്തുറ: നഗരസഭയുടെ അത്താഘോഷ കമ്മിറ്റി രൂപീകരണത്തിൽ രാഷ്ടീയവത്കരണം നടത്തുന്നതായി ആരോപിച്ച് ബിജെപി കൗൺസിലർമാർ നഗരസഭ കൗൺസിൽ യോഗത്തിൽനിന്നും ഇറങ്ങിപ്പോയി മുനിസിപ്പൽ കവാടത്തിൽ ധർണ നടത്തി. ബിജെപി കൗൺസിലർമാരെ ജനറൽ കൺവീനർ, കൺവീനർ സ്ഥാനങ്ങളിൽനിന്നും ഒഴിവാക്കിയതായും നഗരസഭയിലെ നായശല്യം പരിഹരിക്കുന്നതിൽ നഗരസഭ പരാജയപ്പെട്ടെന്നും ബിജെപി ആരോപിച്ചു. കൗൺസിലർമാരായ പി.എൽ. ബാബു, യു. മധുസൂദനൻ, പി.കെ. പീതാംബരൻ, കെ.ആർ. രാജേഷ് എന്നിവർ പ്രസംഗിച്ചു.
യോഗം ബഹിഷ്കരിച്ച ബിജെപി അപഹാസ്യരായെന്ന്
തൃപ്പൂണിത്തുറ: അത്താഘോഷ കമ്മിറ്റിയുടെ ഭാരവാഹികളെ നിശ്ചയിക്കുന്ന കൗൺസിൽ യോഗം ബഹിഷ്കരിച്ച ബിജെപി അപഹാസ്യരായെന്ന് നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് പറഞ്ഞു. കീഴ് വഴക്കമനുസരിച്ച് ജനറൽ കൺവീനർ സ്ഥാനം കൂടാതെ അത്തപ്പൂക്കളം, സ്റ്റേജ് ആന്‍ഡ് ഡെക്കറേഷൻ കമ്മിറ്റികളുടെ കൺവീനർ സ്ഥാനവും നൽകിയിട്ടും കലാപരിപാടിയുടെ കൺവീനർ ചുമതല കൂടി വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗങ്ങൾ ഇറങ്ങിപ്പോകുകയായിരുന്നുവെന്ന് ചെയർപേഴ്സൺ പറഞ്ഞു.