കുടുംബാരോഗ്യ കേന്ദ്രത്തിലെ ഓപ്പണ്‍ ലൈബ്രറി വിദ്യാര്‍ഥികള്‍ നവീകരിച്ചു
1430622
Friday, June 21, 2024 5:53 AM IST
എടക്കര: വായനാദിനത്തില്‍ വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഓപ്പണ്‍ ലൈബ്രറി നവീകരിക്കാന്‍ വിദ്യാര്‍ഥികളെത്തി. നാരോക്കാവ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റ് അംഗങ്ങളാണ് മുണ്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്ഥാപിച്ച പുസ്തകത്തണല്‍ ഓപ്പണ്‍ ലൈബ്രറിയുടെ നവീകരണ പ്രവൃത്തി നടത്തിയത്.
കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സക്കായി വരുന്ന രോഗികള്‍ക്ക് കാത്തിരിപ്പ് സമയത്ത് വായിക്കാവുന്ന നൂറുകണക്കിന് പുസ്തകമാണ് ഓപ്പണ്‍ ലൈബ്രറിയില്‍ ഒരുക്കിയിട്ടുള്ളത്. നവീകരണ പ്രവൃത്തികള്‍ക്ക് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എം.എം. നജീബ്,
സീനിയര്‍ അധ്യാപകന് ജാഫര്‍ ചുങ്കത്ത്, വിദ്യാര്‍ഥികളായ എം. ആദില്‍, ഇ.പി. അഭിജിത്ത്, സി.ആര്. വിഷ്ണു, ടി.ആര്. അമല്‍, എം. ദില്‍ഷാദ്, നൗഫാ നജീബ് എന്നിവര്‍ നേതൃത്വം നല്കി. കുടുംബാരോഗ്യ കേന്ദ്രം ഓഫീസ് ജീവനക്കാരന് ജസ്റ്റിന് വായനാദിന സന്ദേശം നല്കി.