ആരക്കുഴ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതി
1430379
Thursday, June 20, 2024 5:00 AM IST
ആരക്കുഴ : വായനാദിനത്തോടനുബന്ധിച്ച് ഡിഎഫ്സി ആരക്കുഴ സബ് സോണിന്റെ നേതൃത്വത്തിൽ ആരക്കുഴ സെന്റ് ജോസഫ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനം ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളി ആർച്ച് പ്രീസ്റ്റ് ഫാ. സെബാസ്റ്റ്യൻ കണിമറ്റം നിർവഹിച്ചു.
ഡിഎഫ്സി സംസ്ഥാന കമ്മിറ്റിയംഗം തോമസ് കുണിഞ്ഞി, സോണ്‍ പ്രസിഡന്റ് ടോം ജെ. കല്ലറയ്ക്കൽ, ഫാ. പോൾസണ്‍ മാറാട്ടിൽ, ഡിഎഫ്സി സംസ്ഥാന ഉപദേശക സമിതി ചെയർമാൻ ജോയി നടുക്കുടി, അധ്യാപക പ്രതിനിധി സിസ്റ്റർ ഡെലീന സിഎംസി, സബ് സോണ്‍ പ്രസിഡന്റ് പോൾ ലൂയിസ് പാലമൂട്ടിൽ,
സോണ്‍ സെക്രട്ടറി ഡിഗോൾ കെ. ജോർജ്, സബ് സോണ്‍ ഭാരവാഹികളായ ജെയിംസ് പീറ്റർ മാതേയ്ക്കൽ, ജിമ്മി ആനിക്കാത്തോട്ടം, പഞ്ചായത്തംഗങ്ങളായ ജിജു ഓണാട്ട്, ദീപ്തി സണ്ണി, സോണ്‍ ട്രഷറർ സിബി പൊതൂർ, സോണ്‍ ഭാരവാഹി കുസുമം ജോണ്‍ നീരോലിക്കൽ എന്നിവർ പങ്കെടുത്തു.