വീടു കയറി വയോധികയെ ആക്രമിച്ച അഞ്ചംഗ സംഘം പിടിയിൽ
1430183
Wednesday, June 19, 2024 6:50 AM IST
ആലുവ: വയോധികയെ വീട് കയറി ആക്രമിച്ച അഞ്ചംഗ സംഘം പോലീസിന്റെ പിടിയിലായി. ആലുവ എടത്തല എൻഎഡി ശിവഗിരി ഭാഗത്ത് പേരേക്കാട്ടിൽ വീട്ടിൽ സാജു (53), മകൻ അഭിജിത്ത് (അഭി - 20), താന്തോന്നിമുഗൾ വീട്ടിൽ പങ്കജാക്ഷൻ (55), മക്കളായ അഭയ് (അഭി-20), അക്ഷയ് (22) എന്നിവരെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 15ന് രാത്രി 11നായിരുന്നു സംഭവം. എടത്തല എൻഎഡി ഭാഗത്തുള്ള മൂലേക്കാട് വീട്ടിൽ അതിക്രമിച്ച് കയറി മകനെയും അമ്മയെയും ആ ക്രമിക്കുകയായിരുന്നു.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ കെ.ബി. ഹരികൃഷ്ണൻ, എസ്ഐ എം.യു. അബ്ദുൾ അസീസ്, സിപിഒ മാരായ എം.എം. ജലീൽ, പി.ജെ. ജോബി ജോസഫ്, എൻ.ജി. അനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതികളെ റിമാഡ് ചെയ്തു.