നാ​ലു​വ​രിപ്പാത അ​ലൈ​ൻ​മെ​ന്‍റു​ക​ളു​ടെ സാ​ധ്യ​ത : ഡ്രോ​ണ്‍ സ​ർ​വേ ന​ട​ത്തു​മെ​ന്ന് മ​ന്ത്രി
Friday, June 21, 2024 5:14 AM IST
കോ​ത​മം​ഗ​ലം: ത​ങ്ക​ളം - കാ​ക്ക​നാ​ട് നാ​ലു​വ​രി പാ​ത അ​ലൈ​ൻ​മെ​ന്‍റു​ക​ളു​ടെ സാ​ധ്യ​ത പ​രി​ശോ​ധി​ക്കാ​ൻ ഡ്രോ​ണ്‍ സ​ർ​വേ ന​ട​ത്തു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി​ട്ടാ​ണ് മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

പ​ഴ​യ അ​ലൈ​ൻ​മെ​ന്‍റ് ഇ​പ്പോ​ൾ ഫീ​സി​ബി​ൾ അ​ല്ലെ​ന്ന വാ​ദം ഉ​യ​ർ​ന്നു വ​രു​ന്പോ​ൾ പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ വ​ലി​യ ആ​ശ​ങ്ക​യി​ലാ​ണ്. ആ​യ​തി​നാ​ൽ ത​ന്നെ പ​ദ്ധ​തി പ​ഴ​യ അ​ലൈ​ൻ​മെ​ന്‍റ് പ്ര​കാ​രം ത​ന്നെ കി​ഫ്ബി പ​ദ്ധ​തി​യാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.