മലിന ജലം പുറത്തേക്ക് ഒഴുകുന്നതായി പരാതി
1430384
Thursday, June 20, 2024 5:00 AM IST
കല്ലൂർക്കാട്: പഞ്ചായത്തു ബസ്സ്റ്റാൻഡിനോടു ചേർന്നുള്ള പൊതു ശൗചാലയത്തിൽ നിന്നുള്ള മലിന ജലം പുറത്തേക്ക് ഒഴുകുന്നതായി പരാതി. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പണി പൂർത്തീകരിച്ച് ഒരു വർഷം മുന്പാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.
ടാങ്ക് നിറഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകുന്ന നിലയിലാണ്. രണ്ടാഴ്ചയിലേറെയായി മലിനജലം പുറത്തേക്ക് ഒഴുകുന്ന അവസ്ഥയാണെന്ന് പ്രദേശവാസികൾ പറയുന്നു.
ക്രമാതീതമായി ശൗചാലയത്തിലെ മലിനജലം പുറത്തേക്കൊഴുകിയാൽ സമീപത്തെ തോട്ടിലൂടെ ജലസ്രോതസുകളിലെത്തി രോഗ ഭീഷണിയുടെ ആശങ്ക ഉയർന്നിരുന്നു. അതേ സമയം അറ്റകുറ്റപ്പണികൾക്കായി ശൗചാലയം അടച്ചതായി അധികൃതർ അറിയിച്ചു.