‘എല്‍ഡിഎഫ് സമരം അപഹാസ്യവും വസ്തുതകള്‍ക്ക് നിരക്കാത്തതും’
1430365
Thursday, June 20, 2024 4:38 AM IST
കാലടി: കാലടി പഞ്ചായത്ത് ഓഫീസിലേക്ക് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടത്തിയ സമരം അപഹാസ്യവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷൈജന്‍ തോട്ടപ്പിള്ളിയും അംഗങ്ങളും പറഞ്ഞു.
പഞ്ചായത്തിനെ കടക്കെണിയിലാക്കാതെ ലഭ്യമായ തുകകൊണ്ട് കാര്യക്ഷമമായ തീരുമാനമെടുത്ത് മുന്നോട്ടുപോകുന്ന ഭരണസമിതിയെ ആരോപണങ്ങള്‍കൊണ്ടും ആക്ഷേപങ്ങള്‍ നിരത്തിയും തകര്‍ക്കാനാകില്ല. പദ്ധതി പണം ലാപ്സാക്കിയെന്ന് പ്രസിഡന്റോ മറ്റംഗങ്ങളോ പറഞ്ഞിട്ടില്ല. സര്‍ക്കാരില്‍നിന്നു കിട്ടാത്ത പണം എങ്ങനെ ലാപ്സാകും.
പെന്ഷന് യഥാസമയം പാസാക്കി വിടുന്നുണ്ടെന്നും ഒരപേക്ഷയും കെട്ടികിടക്കുന്നില്ലെന്നും പ്രസിഡന്റും ഭരണസമിതി അംഗങ്ങളും പത്രസമ്മേളനത്തിൽ പറഞ്ഞു.