പി​ക്ക​പ്പ് വാ​നും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ർ​ക്ക് പ​രി​ക്ക്
Thursday, June 20, 2024 5:00 AM IST
മൂ​വാ​റ്റു​പു​ഴ : പി​ക്ക​പ്പ് വാ​നും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. മൂ​വാ​റ്റു​പു​ഴ-​പ​ണ്ട​പ്പി​ള്ളി റോ​ഡി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​പ​ക​ട​ത്തി​ൽ ആ​ര​ക്കു​ഴ ക​ണ​ങ്കാ​ന്പ​തി​യി​ൽ എ​ബി​ൻ (35), തെ​ക്ക​നാ​പ്പാ​റ​യി​ൽ ബൈ​ജു സ്ക​റി​യ (46) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്ത് നി​ന്നും പ​ണ്ട​പ്പി​ള്ളി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഇ​രു​വ​രും സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റും എ​തി​ർ​ദി​ശ​യി​ൽ വ​ന്ന പി​ക്ക​പ്പ് വാ​നും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൂ​വാ​റ്റു​പു​ഴ പോ​ലീ​സും അ​ഗ്നി​ശ​മ​ന ര​ക്ഷാ​സേ​ന​യും സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.