പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ
1430361
Thursday, June 20, 2024 4:38 AM IST
പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മധ്യവയസ്കൻ പിടിയിൽ. കാഞ്ഞിരക്കാട് പാറയ്ക്കൽ അനിൽകുമാറിനെ (44) യാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ 18ന് ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.
2022ൽ കോടനാട് സ്റ്റേഷൻ പരിധിയിൽ ബലാത്സംഗക്കുറ്റത്തിന് ഇയാൾക്കെതിരെ കേസുണ്ട്. ഇൻസ്പെക്ടർ എം.കെ. രാജേഷ്, എസ്ഐമാരായ എൻ.ഡി. ആന്റോ, റെജിമോൻ, എഎസ്ഐമാരായ പി.എ. അബ്ദുൽ മനാഫ്, ബാലാമണി, സിപിഒ മുഹമ്മദ് ഷാൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.