വിദ്യാർഥികളെ ആദരിച്ചു
1430165
Wednesday, June 19, 2024 6:11 AM IST
ആരക്കുഴ : കോണ്ഗ്രസ് ആരക്കുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴുവൻ എ പ്ലസ് നേടിയ പഞ്ചായത്തിലെ വിദ്യാർഥികളെ ആദരിച്ചു. മഹാത്മ ഗാന്ധി സർവകലാശാല റാങ്ക് ജേതാക്കളായ അനിറ്റ സൈബി, മിന്റോ ജോ മാത്യൂസ് അടക്കം പ്രദേശത്തെ 11 സ്കൂളുകളിൽ നിന്നായി 80 വിദ്യാർഥികൾക്ക് വിദ്യാസ്പർശം മെറിറ്റ് അവാർഡ് മാത്യു കുഴൽനാടൻ എംഎൽഎ വിതരണം ചെയ്തു.
ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യു അധ്യക്ഷത വഹിച്ചു.
ഉല്ലാസ് തോമസ്, കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് പോൾ ലൂയിസ്, പഞ്ചായത്തംഗങ്ങളായ സാബു പൊതൂർ, ദീപ്തി സണ്ണി, സുനിത വിനോദ്, ജിജു ഓണാട്ട്, വിഷ്ണു ബാബു, സിസ്റ്റർ സെലീനാമ്മ, മേരി പീറ്റർ, ബേബി കൊച്ചു പാലിയത്തിൽ എന്നിവർ പ്രസംഗിച്ചു