പിറവം: കോട്ടയം പാർലമെന്റ് നിയുക്ത എംപി ഫ്രാൻസീസ് ജോർജിന് പിറവം നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ സ്വീകരണം നൽകി. പാലച്ചുവട്, മുളക്കുളം പള്ളിപ്പടി, കോട്ടപ്പുറം, പാഴൂർ, പിറവം ടൗൺ തുടങ്ങിയ പ്രദേശങ്ങളിലാണ് സ്വീകരണം നടന്നത്.
സ്വീകരണ പരിപാടികൾക്ക് യുഡിഎഫ് നേതാക്കളായ കെ. ആർ. ജയകുമാർ, കെ. ആർ. പ്രദീപ്കുമാർ, പി. സി. ജോസ്, വിത്സൺ കെ. ജോൺ, അരുൺ കല്ലറക്കൽ, ഷാജു ഇലഞ്ഞിമറ്റം, തോമസ് മല്ലിപ്പുറം, ഡോമി ചിറപ്പുറം, തോമസ് തേക്കുംമൂട്ടിൽ, ജോർജ് അലക്സ്, കൗൺസിലർമാർ, ബ്ലോക്ക് -മണ്ഡലം ഭാരവാഹികൾ, ബൂത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ നേതൃത്വം നൽകി.