ന​ട​പ്പാ​ത​യി​ലേ​ക്ക് ഗു​ഡ്സ് വാ​ൻ ഇ​ടി​ച്ചു ക​യ​റി
Thursday, June 13, 2024 5:16 AM IST
കൂ​ത്താ​ട്ടു​കു​ളം : മീ​ഡി​യ ക​വ​ല​യി​ൽ ഗു​ഡ്സ് വാ​ൻ നി​യ​ന്ത്ര​ണം വി​ട്ട് ന​ട​പ്പാ​ത​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​ണ് സം​ഭ​വം. കോ​ട്ട​യം ഭാ​ഗ​ത്ത് നി​ന്ന് കൂ​ത്താ​ട്ടു​കു​ളം ടൗ​ണി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഗു​ഡ്സ് വാ​നി​ന്‍റ‌െ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ക​വ​ല​യി​ലെ ന​ട​പ്പാ​ത​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ​ത്.

നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ന​ട​പ്പാ​ത​യി​ലേ​ക്ക് ക​യ​റി​യ വാ​ൻ റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ചു​ക​യ​റി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ആ​ർ​ക്കും പ​രി​ക്കു​ക​ൾ ഇ​ല്ല.