ഒപി ടിക്കറ്റിന് ഇനി ക്യൂ നിൽക്കേണ്ട: അങ്കമാലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ടോ​ക്ക​ണ്‍ സം​വി​ധാ​ന​ം
Thursday, June 13, 2024 5:09 AM IST
അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഇ​നി​മു​ത​ല്‍ ഒ​പി ടി​ക്ക​റ്റി​ന് വ​രി​യി​ല്‍ നി​ല്‍​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. ടി​ക്ക​റ്റ് വി​ത​ര​ണ​ത്തി​ന് ഇ​ല​ക്ട്രോ​ണി​ക് ടോ​ക്ക​ൺ സം​വി​ധാ​നം നി​ല​വി​ല്‍ വ​ന്നു. ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ള​രെ കൂ​ടു​ത​ലാ​യ​തി​നാ​ല്‍ ഏ​റെ നേ​രം നി​ര​യി​ല്‍ നി​ന്നാ​ല്‍ മാ​ത്ര​മാ​ണ് ടി​ക്ക​റ്റ് എ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്.

രോ​ഗി​ക​ളെ വ​ല​ച്ചി​രു​ന്ന ഈ ​പ്ര​ശ്‌​ന​ത്തി​നു പ​രി​ഹാ​ര​മാ​യാ​ണ് ടോ​ക്ക​ൺ സം​വി​ധാ​നം ഏ​ര്‍​പെ​ടു​ത്തി​യ​ത്. ഫാ​ര്‍​മ​സി​യു​ടെ അ​രി​കി​ലാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന മെ​ഷീ​നി​ല്‍ നി​ന്നും ടോ​ക്ക​ണ്‍ എ​ടു​ത്ത് സ​മീ​പ​ത്തു​ള്ള ഇ​രി​പ്പി​ട​ങ്ങ​ളി​ല്‍ ഇ​രി​ക്കാം. തു​ട​ര്‍​ന്ന് ടി​ക്ക​റ്റ് കൗ​ണ്ട​റി​ല്‍ നി​ന്ന് ന​മ്പ​ര്‍ വി​ളി​ക്കു​ന്ന മു​റ​യ്ക്ക​നു​സ​രി​ച്ച് ചെല്ലാം.

അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ല്‍ വ​രു​ന്ന രോ​ഗി​ക​ളെ സ​ഹാ​യി​ക്കാ​ന്‍ ആ​ശാ വ​ര്‍​ക്ക​റു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ക്കി. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ മാ​ത്യു തോ​മ​സ് ടോ​ക്ക​ണ്‍ സം​വി​ധാ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ ജെ​സ്മി ജി​ജോ, ടി.​വൈ. ഏ​ല്യാ​സ്, മു​ന്‍ ചെ​യ​ര്‍​മാ​ന്‍ റെ​ജി മാ​ത്യു, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ സാ​ജു നെ​ടു​ങ്ങാ​ട​ന്‍, മോ​ളി മാ​ത്യു, ലി​ല്ലി ജോ​യ്, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സു​നി​ല്‍ ജെ. ​ഇ​ള​ന്ത​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.