വാഴക്കുളം: സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങളും സ്കൂളുകൾക്ക് ലാപ്ടോപ്പുകളും വിതരണം ചെയ്തു. കല്ലൂർക്കാട് പഞ്ചായത്തിലെ അങ്കണവാടി കുട്ടികൾക്ക് പഠനോപകരണങ്ങളും സ്കൂളുകളിലേക്ക് ലാപ്ടോപ്പുകളുമാണ് കൊച്ചി ആസ്ഥാനമായുള്ള ഹൊറൈസണ്‍ ഗ്രൂപ്പ് സൗജന്യമായി വിതരണം ചെയ്തത്. ഡീൻ കുര്യാക്കോസ് എംപി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഹൊറൈസണ്‍ ഗ്രൂപ്പ് എംഡി എബിൻ എസ്. കണ്ണിക്കാട്ട്, കല്ലൂർക്കാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ബേബി, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം ഷിവാഗോ തോമസ്, പഞ്ചായത്തംഗങ്ങളായ ഡെൽസി ലൂക്കാച്ചൻ, എ.കെ. ജിബി, സുമിത സാബു,
ജോർജ് ഫ്രാൻസീസ് തെക്കേക്കര, ലാലി സ്റ്റൈബി, അനിൽ കെ. മോഹനൻ, സീമോൾ, ഷൈനി ജെയിംസ്, ബാബു മനയ്ക്കപറന്പിൽ, പ്രേമലത പ്രഭാകരൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സിബി കൊന്താലം തുടങ്ങിയവർ പങ്കെടുത്തു.
പഞ്ചായത്തിലെ സ്കൂൾ, അങ്കണവാടികളുടെ നവീകരണ ഉദ്ഘാടനവും ഇതോടൊപ്പം നടത്തി. പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്ന് ഉന്നത വിജയം നേടിയ വിദ്യാർഥികളെ യോഗത്തിൽ ആദരിച്ചു.
അടുത്തയിടെ ഹൊറൈസണ്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ അങ്കണവാടികളുടെ ചുവരുകൾ മനോഹരമാക്കുകയും കുട്ടികൾക്ക് കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്യുകയും ചെയ്തിരുന്നു.