കടുത്തുരുത്തി: ഗവ. സ്കൂളില്‍ ഈ വര്‍ഷത്തെ ബഷീര്‍ദിനം വിപുലമായ പരിപാടികളോടുകൂടി നടത്തി. വൈക്കം മുഹമ്മദ് ബഷീറിന്റെ തെരഞ്ഞെടുത്ത കൃതികളിലെ വ്യത്യസ്ത സന്ദര്‍ഭങ്ങള്‍ കുട്ടികള്‍ അവതരിപ്പിച്ചു.
അനുയോജ്യമായ പശ്ചാത്തലത്തിലും വേഷഭൂഷാദികളിലും സ്കൂള്‍ അങ്കണത്തില്‍ അവതരിപ്പിച്ച പരിപാടിയില്‍ പൂവമ്പഴം, പാത്തുമ്മയുടെ ആട്, ബാല്യകാല സഖി, ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു, മുച്ചീട്ടു കളിക്കാരന്റെ മകള്‍, തേന്മാവ്, മതിലുകള്‍ തുടങ്ങിയ കൃതികളുടെ ദൃശ്യാവിഷ്കാരം ഉള്‍പ്പെടുത്തി. സ്കൂളിലെ മുഴുവന്‍ കുട്ടികളും പരിപാടിയില്‍ പങ്കാളികളായി.