മാ​ങ്കോ​സ്റ്റി​ൻ മ​ര​ച്ചു​വ​ട്ടി​ൽ "പാ​ത്തു​മ്മ​യും ആ​ടും' എ​ത്തി ‌
Friday, July 5, 2024 10:52 PM IST
വാ​ഴൂ​ർ: ഉ​ള്ളാ​യം യു​പി സ്‌​കൂ​ളി​ൽ ബ​ഷീ​ർ അ​നു​സ്മ​ര​ണ ദി​ന​ത്തി​ൽ പാ​ത്തു​മ്മ​യും ആ​ടും മാ​ങ്കോ​സ്റ്റി​ൻ ചു​വ​ട്ടി​ലെ​ത്തി. അ​നു​സ്മ​ര​ണ പ​രി​പാ​ടി ഗോ​പ​കു​മാ​ർ ക​ങ്ങ​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ ഡെ​ൽ​മ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​എം.​എ. റ​ഹ്‌​മാ​ൻ ത​യാ​റാ​ക്കി​യ ബ​ഷീ​ർ ദ ​മാ​ൻ എ​ന്ന ഹ്ര​സ്വ​ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​ന​വും ബ​ഷീ​റി​നെ ബേ​പ്പൂ​രി​ലെ​ത്തി അ​ഭി​മു​ഖം ത​യാ​റാ​ക്കി​യ ഗോ​പ​കു​മാ​ർ ക​ങ്ങ​ഴ​യു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ മു​ഖാ​മു​ഖം പ​രി​പാ​ടി​യും ന​ട​ത്തി. അ​ഞ്ചാം ക്ലാ​സു​കാ​രി ദി​യ ജോ​ർ​ജാ​ണ് പാ​ത്തു​മ്മ​യാ​യി വേ​ഷ​മി​ട്ട​ത്. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ കെ. ​ബി​നു, സൂ​ര്യ എ​സ്. നാ​യ​ർ, അ​മ​ൽ ജോ​സ​ഫ് എന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.