പോ​ക്‌​സോ കേ​സി​ൽ പ്ര​തി​ക്ക് മൂ​ന്നു വ​ർ​ഷം ത​ട​വ്
Tuesday, April 16, 2024 7:29 AM IST
മ​ട്ട​ന്നൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ പ്ര​തി​യെ മൂ​ന്നു വ​ർ​ഷം ത​ട​വി​നും 25,000 രൂ​പ പി​ഴ​യ​ട​യ്ക്കാ​നും മ​ട്ട​ന്നൂ​ർ പോ​ക്‌​സോ അ​തി​വേ​ഗ കോ​ട​തി ശി​ക്ഷി​ച്ചു. മ​ട്ട​ന്നൂ​ർ ക​യ​നി​യി​ലെ എ.​ടി. മൂ​സ(66)​യെ​യാ​ണ് പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി അ​നി​റ്റ് ജോ​സ​ഫ് ശി​ക്ഷി​ച്ച​ത്.

20000 രൂ​പ ഇ​ര​യ്ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​ക​ണം. ക​ഴി​ഞ്ഞ വ​ർ​ഷം മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ എ​സ്ഐ യു.​കെ. ജി​തി​നാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തിയ​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്‌​പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി.​വി. ഷീ​ന ഹാ​ജ​രാ​യി.