"കണ്‍വര്‍ജന്‍സ്' ഫോട്ടോപ്രദര്‍ശനം
1587763
Saturday, August 30, 2025 1:31 AM IST
മറ്റത്തൂര്‍: കേരളത്തിലെയും അയല്‍സംസ്ഥാനങ്ങളിലെയും വനിതഫോട്ടോഗ്രാഫര്മാര് പകര്‍ത്തിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ചുങ്കാലിലെ ഫോട്ടോമ്യൂസ് റൂറല്‍ ആര്‍ട്ട് ഗാലറിയില്‍ ഒരുക്കിയിട്ടുള്ള ഫോട്ടോപ്രദര്‍ശനം - കണ്‍വര്‍ജന്‍സ് നാളെ സമാപിക്കും. അറിയപ്പെടുന്ന വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രാഫര്‍ സീമ സുരേഷ് ഉള്‍പ്പടെ സമൂഹത്തിന്റെ വിവിധ മേഖകളില്‍ പ്രവര്‍ത്തിക്കുന്ന 17 വനിത ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.
ഛായാഗ്രാഹണ വൈദഗ്ധ്യത്തിനോടൊപ്പം ലിംഗ-സാമൂഹ്യ സമത്വസന്ദേശം ഉള്‍ക്കൊള്ളുന്ന 38 ചിത്രങ്ങൾ പ്രദര്‍ശനത്തിനുണ്ട്. ഡോ. ഉണ്ണികൃഷ്ണന് പുളിക്കലാണ് പ്രദര്‍ശനത്തിന്റെ ക്യുറേറ്റര്‍. പ്രദര്‍ശനം നാളെ സമാപിക്കും.