യുവജനവര്‍ഷം; സ്പെരാന്‍സ 2.0 മ്യൂസിക്കല്‍ റിട്രീറ്റ്
1587514
Friday, August 29, 2025 1:23 AM IST
കൊടകര: യുവജന വര്‍ഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കു ട രൂപതയിലെ യുവജനങ്ങളെ ക്രിസ്തീയ വിശ്വാസത്തില്‍ ആഴപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ "സ്പെരാന്‍സ 2.0' മ്യൂസിക്കല്‍ റിട്രീറ്റ് സംഘടിപ്പിച്ചു.
സഹൃദയ എന്‍ജിനീയറിംഗ് കോളജില്‍ നടന്ന റിട്രീറ്റ് രൂപത വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍ ഉദ്ഘാടനം ചെയ്തു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. യൂറോപ്പിലെ യൂത്ത് ഡയറക്ടറും ലോകം മുഴുവന്‍ നെഞ്ചിലേറ്റിയ അനേകം ജനപ്രിയ ക്രിസ്തീയ ഭക്തിഗാനങ്ങളുടെ രചയിതാവുമായ ഫാ. ബിനോജ് മുളവരിക്കല്‍ റിട്രീറ്റിന് നേതൃത്വം നല്കി.
കെസിവൈഎം, സിഎല്‍സി, ജീസസ് യൂത്ത് എന്നീ യുവജവന സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച റിട്രീറ്റില്‍ രൂപതയിലെ 141 ഇടവകകളില്‍ നിന്നും 400 ഓളം യുവജനങ്ങള്‍ പങ്കെടുത്തു. മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വിൽസണ്‍ ഈരത്തറ എന്നിവര്‍ സമാപനസന്ദേശം നല്കി.
സഹൃദയ എന്‍ജിനീയറിംഗ് കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ആന്റോ ചുങ്കത്ത്, യുവജന വര്‍ഷത്തിന്റെ ഡയറക്ടറും സിഎല്‍സി ഡയറക്ടറുമായ ഫാ. ജോഷി കല്ലേലി, കെസിവൈഎം ഡയറക്ടര്‍ ഫാ. അജോ പുളിക്കന്‍, ജീസസ് യൂത്ത് ഡയറക്ടര്‍ ഫാ. ജോയല്‍ ചെറുവത്തൂര്‍, യുവജനവര്‍ഷ കോ-ഒാര്‍ഡിനേറ്റര്‍ ആല്വിന് ആന്റോ, കോ-ഒാര്‍ഡിനേറ്റര്‍ റോബിന് ഫ്രാന്‍സിസ്, അസോ. കോ-ഒാര്‍ഡിനേറ്റര്‍ ക്രിസ്റ്റീന ജോസഫ്, കെസിവൈഎം ചെയര്മാന് ഫ്ലെറ്റിന് ഫ്രാന്‍സിസ്, സിഎല്‍സി പ്രസിഡന്റ് ആന്റണി റെജിന്‍, ജീസസ് യൂത്ത് കോ-ഒാര്‍ഡിനേറ്റര്‍ ജെറിന് ജോണി, ക്യാപ്റ്റന്‍ അലക്സ് ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.