ഗുരുവായൂരിൽ പുതിയ ക്യു കോംപ്ലക്സ്: പ്രാഥമിക പരിശോധന നടത്തി
1587747
Saturday, August 30, 2025 1:31 AM IST
ഗുരുവായൂർ: ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് ദർശനത്തിനു വരിനിൽക്കുന്നതിനായി നിർമിക്കാൻ ഉദ്ദേശിക്കുന്ന അത്യാധുനിക ക്യൂ കോംപ്ലക്സിനുള്ള പ്രാഥമിക പരിശോധന നടത്തി.
ഹൈദരാബാദ് ആസ്ഥാനമായ ജിഎംആർ കൺസൾറ്റന്റ് എന്ന സ്ഥാപനത്തിലെ വിദഗ്ധസംഘമാണ് പരിശോധനയ്ക്കെത്തിയത്. ക്യു കോംപ്ലക്സുമായി ബന്ധപെട്ട ദേവസ്വം കമ്മീഷണർ എം.ജി. രാജമാണിക്യം, ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ, ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ.വി. വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ, ദേവസ്വം എന്‍ജിനീയർമാരായ എം.വി. രാജൻ, എം.കെ. അശോക്കുമാർ, ഇ.കെ. നാരായണനുണ്ണി എന്നിവരുമായി സംഘം വിശദമായ ചർച്ചനടത്തി.
ക്ഷേത്രത്തിനുള്ളിലും പരിശോധന നടത്തി. വിദഗ്ധസംഘം ഒരുമാസത്തിനുള്ളിൽ രൂപരേഖ തയാറാക്കി ദേവസ്വത്തിന് സമർപ്പിക്കും.