ജൂബിലി മിഷന് എൻഎബിഎച്ച് അഞ്ചാംപതിപ്പിൽ പുനരംഗീകാരം
1587234
Thursday, August 28, 2025 12:58 AM IST
തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസിന്റെ(എൻഎബിഎച്ച്) അഞ്ചാംപതിപ്പിൽ പുനരംഗീകാരം കരസ്ഥമാക്കി. എൻഎബിഎച്ച് അംഗീകാര സർട്ടിഫിക്കറ്റ് എഎച്ച്പിഐ ഇന്ത്യ സ്ഥാപകനും പേട്രണുമായ ഡോ. അലക്സാണ്ടർ തോമസ് ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയനു കൈമാറി.
മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു സി. കള്ളിവളപ്പിൽ, പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ്, ക്വാളിറ്റി മാനേജർ ഡോ. നിമിഷ സോളമൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ബെന്നി ജോസഫ് എന്നിവർ പ്രസംഗിച്ചു. എൻഎബിഎച്ച് ആറാംപതിപ്പ് സ്റ്റാൻഡേഡുകളും ഡയാലിസിസ് പേഷ്യന്റ് ഹാൻഡ്ബുക്കും പ്രകാശനം ചെയ്തു. അസി. ഡയറക്ടർ ഫാ. തോമസ് പൂപ്പാടി വിശിഷ്ടാതിഥികളെ ആദരിച്ചു.