വിവാഹ സംഘവുമായെത്തിയ വാഹനത്തിന്റെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു
1587439
Thursday, August 28, 2025 10:25 PM IST
ഗുരുവായൂർ: വിവാഹ സംഘവുമായെത്തിയ വാഹനത്തിന്റെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് തേൻകുറിശി മാനാംകുളമ്പ് ഹരിശ്രിയിൽ മണികണ്ഠൻ(58) ആണ് മരിച്ചത്.
കഴിഞ്ഞദിവസം രാത്രി 11 ഓടെയാണ് പാലക്കാട് നിന്നുള്ള സംഘം ഗുരുവായൂരിലെത്തിയത്. ഇന്നലെ രാവിലെ 7.30 ഓടെ താലികെട്ട് കഴിഞ്ഞ് വിവാഹ സംഘം വാഹനത്തിനായി മണികണ്ഠനെ ഫോണിൽ വിളിച്ച് സംസാരിക്കുന്നതിനിടെ കിഴക്കേനടയിൽ കൗസ്തുഭം ഗസ്റ്റ് ഹൗസിനു സമീപം റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു.
നഗരസഭയുടെ ആംബുലൽസിൽ ദേവസ്വം മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: മണിയമ്മ. മക്കൾ: ഹരീഷ്, ഹരിത.