ഓണാഘോഷത്തിനു സമാഹരിച്ച തുക ഡയാലിസിസ് രോഗികള്‍ക്ക്
1587750
Saturday, August 30, 2025 1:31 AM IST
വടക്കാഞ്ചേരി: ഓണോഘോഷത്തിന് സമാഹരിച്ച തുക സഹപാഠിയുടെ ഓര്‍മയ്ക്കായി മെഡിക്കല്‍ കോളജില്‍ ഡയാലിസിസ് രോഗികള്ക്കുനല്കി പൂമല ഹയര്‍സെക്കൻഡറി സ്കൂൾ വിദ്യാര്‍ഥികള്‍ നാടിനു മാതൃകയായി.
അപകടത്തില്‍ മരണപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്ന എന്വിന് സി.ടോണിയുടെ ഓര്‍മയ്ക്കായി തുക മെഡിക്കല്‍കോളജ് സൂപ്രണ്ട് ഡോ.എം. രാധികയ്ക്ക് സ്കൂള്‍ ലീഡര്‍ പ്രവീണ്‍ ടി.ജോസ് കൈമാറി. ചടങ്ങില്‍ മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.പി.വി. സന്തോഷ്, സ്കൂള്‍ മാനേജര്‍ എ.ആര്. ചന്ദ്രന്, എന്വിന് സി.ടോണിയുടെ രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.