വാഴക്കോട് ജനവാസമേഖലയിൽ കാട്ടാനയിറങ്ങി കൃഷികൾ നശിപ്പിച്ചു
1586993
Wednesday, August 27, 2025 2:11 AM IST
വടക്കാഞ്ചേരി: വനപാലകരെ നോക്കുകുത്തിയാക്കി വാഴക്കോട് ജനവാസമേഖലയിൽ കാട്ടാനകളിറങ്ങി കൃഷികൾ നശിപ്പിച്ചു. പ്രദേശത്തെ കൃഷിയിടത്തിലെത്തിയ കാട്ടാന തെങ്ങ്, വാഴ, കവുങ്ങ് എന്നിവയാണു നശിപ്പിച്ചത്. കഴിഞ്ഞദിവസം അർധരാത്രിയിലാണു കാട്ടാനയിറങ്ങി കൃഷിനാശം വരുത്തിയത്. വാഴക്കോടും മറ്റുഭാഗങ്ങളിലായി ഇറങ്ങുന്ന കാട്ടാനകൾ മേഖലയിലെ ജനങ്ങളുടെ സ്വൈര്യജീവിതം നഷ്ടപ്പെടുത്തുകയാണ്.
വിവരമറിയിച്ചതിനെത്തുടർന്ന് ആർആർടി അംഗങ്ങൾ സ്ഥലത്തെത്തി ആനകളെ വനത്തിലേക്ക് കയറ്റിവിട്ടു.