ബൈക്ക് മറിഞ്ഞ് അപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
1587173
Wednesday, August 27, 2025 11:28 PM IST
ഗുരുവായൂർ: ബൈക്ക് മറിഞ്ഞ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാണിക്കത്തുപടി ജനകീയറോഡിൽ പുളിക്കൽ വീട്ടിൽ മനോജ്(48) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അപകടം.
ഗുരുവായൂരിൽനിന്ന് വീട്ടിലേക്ക് വരുന്നതിനിടെ മാണിക്കത്തുപടിയിൽ ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മനോജിനെ ആക്ട്സ് പ്രവർത്തകർ ചാവക്കാട്ടെ സ്വകാര്യആശുപത്രിയിലേക്കും പിന്നീട് തൃശൂരിലെ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുവായൂർ ചാമുണ്ഡേശ്വരിക്കടുത്ത് മുളങ്കൂട് ഷാപ്പിലെ മാനേജരായിരുന്നു.
സംസ്കാരം ഇന്നു രാവിലെ പത്തിന് ഗുരുവായൂർ നഗരസഭാ ശ്മശാനത്തിൽ. ഭാര്യ: ലിമി. മക്കൾ: നക്ഷത്ര, വേദ.