അജ്മാനിൽ വാഹനാപകടത്തിൽ കൈപ്പറമ്പ് സ്വദേശി മരിച്ചു
1587174
Wednesday, August 27, 2025 11:28 PM IST
കൈപ്പറമ്പ്: അജ്മാനിൽവച്ചുണ്ടായ വാഹനാപകടത്തിൽ കൈപ്പറമ്പ് സ്വദേശി മരിച്ചു. കൈപ്പറമ്പ് പുത്തൂർ വാഴപ്പിള്ളി ഫ്രാൻസിസിന്റെ മകൻ രാജു(54) ആണ് മരിച്ചത്.
അജ്മാൻ യൂണിഗ്ലോബ് ലോജിസ്റ്റിക്സിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയിലാണ് അപകടം.
ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഭാര്യ: സിനി. മക്കൾ: അയറിൻ, റിച്ചാർഡ്.