ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു
1587175
Wednesday, August 27, 2025 11:28 PM IST
കയ്പമംഗലം: പെരിഞ്ഞനത്ത് ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. പെരിഞ്ഞനം കുറ്റിലകടവ് ആര്എംവിച്ച്എസ് സ്കൂളിനടുത്ത് കുറുപ്പംപുരക്കൽ ഹരിദാസനാ(65)ണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെ പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിനടുത്തായിരുന്നു സംഭവം. തൊഴിലുറപ്പ് തൊഴിലും മറ്റ് കൂലിപ്പണികളും ചെയ്ത് വരുന്ന ആളാണ്.
ജോലി കഴിഞ്ഞ് മടങ്ങി വരവേയാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ 108 ആംബുലന്‍സില്‍ ഇരിങ്ങാലക്കുട സഹകരണാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ഇന്ന്. ഭാര്യ: സുലോചന.