കരുണ ഫൗണ്ടേഷൻ ഓണസംഗമം
1587518
Friday, August 29, 2025 1:23 AM IST
ഗുരുവായൂർ: ജീവകാരുണ്യ സംഘടനയായ കരുണ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഭിന്നശേഷി യുവതി യുവാക്കളുടെ വിവാഹ നിശ്ചയവും, നൂറോളം അമ്മമാർക്ക് പ്രതിമാസ പെൻഷനും ഓണപ്പുടവയും വിതരണം ചെയ്ത് ഓണ സംഗമം നടത്തി.ഗുരുവായൂർ എസിപി സി.പ്രേമാനന്ദകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കരുണ ചെയർമാൻ കെ.ബി.സുരേഷ് അധ്യക്ഷനായി.
വിവാഹ നിശ്ചയം നടത്തുന്ന യുവതി യുവാക്കൾക്കുള്ള പുടവ കൈമാറ്റം എസിപി നിർവഹിച്ചു. പ്രഫ. സുജാത വേണുഗോപാൽ ഓണ സന്ദേശം നൽകി. നർത്തകിയും ഗായികയുമായ ഗീത ശർമയെ ആദരിച്ചു. കരുണ സെക്രട്ടറി സതീഷ് വാര്യർ, ജയപ്രകാശ് കേശവൻ,പുരുഷോത്തമ പണിക്കർ, ശ്രീനിവാസൻ ചുള്ളിപ്പറമ്പിൽ, വിജയകുമാർ മുല്ലശേരി എന്നിവർ പ്രസംഗിച്ചു.