ജൂബിലി ആഘോഷങ്ങളുടെ വിളംബരമായി ലഹരിക്കെതിരേ വാക്കത്തണ്‍
1587515
Friday, August 29, 2025 1:23 AM IST
ഇരിങ്ങാലക്കുട: സെന്റ്് മേരീസ് ഹയര്‍ സെക്കൻഡറി സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ വിളംബരമായി രാസലഹരിക്കെതിരെ വാക്കത്തണ്‍ സംഘടിപ്പിച്ചു.
പിന്നിട്ട 25 വര്‍ഷത്തെ സൂചിപ്പിച്ചുകൊണ്ട് ജൂബിലി പതാകയുമേന്തി 25 ബുള്ളറ്റുകള്‍, തൊട്ടുപിറകെ സ്കേറ്റിംഗ് കുട്ടികളും അകമ്പടിയായി. സെന്റ്് മേരിസ് ഹയര്‍ സെക്കൻഡറി സ്കൂള്‍ അങ്കണത്തില്‍വച്ച് നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, കത്തിഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ എന്നിവര്‍ അമേരിക്കന്‍ പോലിസ് ഓഫീസര്‍ തോമസ് ഫ്രാങ്ക്ളിന് റോക്കിന് പതാക കൈമാറി വാക്കത്തണ്‍ ഉദ്ഘാടനം ചെയ്തു. സിനിമ താരം ക്ലയര്‍ സി. ജോണ്‍ മുഖ്യാതിഥിയായിരുന്നു.
സ്കൂള്‍ പ്രിന്‍സിപ്പല്‍ ആന്സന് പി. ഡൊമിനിക് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ്് ഷാജു ജോസ് ചിറയത്ത്, കത്തിഡ്രല്‍ ട്രസ്റ്റി തോമസ് തൊകലത്ത്, ഫൈ നാന്‍സ് കമ്മറ്റി ചെയര്മാന് ആന്റണി ജോണ്‍ കണ്ടംകുളത്തി, കണ്‍വീനര്‍ ലിംസണ്‍ ഊക്കന്‍, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ടെല്‍സണ്‍ കോട്ടോളി, കുടുംബ സമ്മേളന കേന്ദ്രസമിതി പ്രസിഡന്റ്് ജോബി അക്കരക്കാരന്‍, ജോമി ചേറ്റുപുഴക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
ചന്തക്കുന്ന്, ചന്ദ്രിക ജംഗ്ഷന്, മുനിസിപ്പല്‍ മൈതാനം, പ്രൊവിഡന്‍സ് ഹൗസ്, ഠാണാ ജംഗ്ഷന് ചുറ്റി സ്കൂളില്‍ തിരിച്ചെത്തി. തുടര്‍ന്നു നടന്ന സമാപന സമ്മേളനത്തില്‍ രൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. സിജോ ഇരിമ്പന്‍, സ്കൂള്‍ ലീഡര്‍ ക്രിസ്റ്റഫര്‍, സ്റ്റാഫ് സെക്രട്ടറി ജിംസണ് ജോര്‍ജ്, ഫസ്റ്റ് അസിസ്റ്റൻഡ് എം.ജെ. ഷീജ, പാര്‍വതി ടീച്ചര്‍, മായ ടീച്ചര്‍ എന്നി വര് പ്രസംഗിച്ചു.
നാഷണല്‍ സര്‍വീസ് സ്കീം വിദ്യാര്‍ഥികളുടെ തുടി എന്ന ഫ്ലാഷ് മോബും ഉണ്ടായിരുന്നു. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ ജെനില്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ വാം അപ് പരിശീലനവും ഉണ്ടായിരുന്നു. കത്തീ ഡ്രല്‍ ട്രസ്റ്റിമാരായ പി.ടി. ജോര്‍ജ്, സാബു ജോര്‍ജ്, അഡ്വ. എം.എം. ഷാജന്, സ്റ്റാഫ് ഗെയിംസ് വിന്നര്‍ ഇ.എച്ച്. അബ്ദുള്ള എന്നിവര്‍ നേതൃത്വം നല്കി.