മാധവവാരിയർ ഓർമദിനവും പുരസ്കാര സമർപ്പണവും
1587242
Thursday, August 28, 2025 12:58 AM IST
തിരുവില്വാമല: പാമ്പാടി ഐവർമഠം മാധവവാരിയർ ഓർമദിനവും മാധവപ്രിയ പുരസ്കാര സമർപ്പണവും കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി എംഡി ഡോ. ദേവീദാസ് വാരിയർ ഉദ്ഘാടനംചെയ്തു.
ഐവർമഠം ശ്രീകൃഷ്ണക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മാധവവാരിയർ മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ എം.വി. അശോകൻവാരിയർ അധ്യക്ഷനായി. മാധവപ്രിയ പുരസ്കാരം കലാമണ്ഡലം കെ.ജി. വാസുദേവൻനായർക്ക് ചടങ്ങിൽ സമ്മാനിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ, പി. നാരായണൻകുട്ടി, കലാമണ്ഡലം ഹരിനാരായണൻ, മണ്ണൂർ രാജകുമാരനുണ്ണി, എൻ.പി. വിജയകൃഷ്ണൻ, എം. ഉദയൻ, ഗോപി എൻ.പൊതുവാൾ എന്നിവർ സംസാരിച്ചു. തുടർന്ന് കൈകൊട്ടിക്കളിയും അരങ്ങേറി.