പാലയ്ക്കലിൽ സ്വകാര്യബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു
1587520
Friday, August 29, 2025 1:23 AM IST
തൃശൂർ: പാലയ്ക്കലിൽ സ്വകാര്യ ബസ് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. പാലയ്ക്കൽ കയറ്റത്തിനു സമീപം ഇന്നലെ രാവിലെ 11.15നാണു സംഭവം. കൊടുങ്ങല്ലൂർ-തൃശൂർ- പാലക്കാട് റൂട്ടിലോടുന്ന നെസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്.
ബസിനുമുന്നിൽ അലക്ഷ്യമായി സഞ്ചരിച്ച ബൈക്ക് പെട്ടെന്നു തിരിച്ചതോടെ അപകടമൊഴിവാക്കാൻ ബസ് ഇടതുഭാഗത്തേക്കു തിരിച്ചപ്പോഴാണു വൈദ്യുതി പോസ്റ്റിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒടിഞ്ഞു ബസിനു മുകളിലേക്കു വീണു. കാനകളുടെ സ്ലാബുകളും മതിലും തകർത്താണ് പോസ്റ്റിൽ ഇടിച്ചത്. ബസിന്റെ ടയർ കാനയിൽ കുടുങ്ങി.
യാത്രക്കാർ കുറവായതിനാൽ വൻ അപകടം ഒഴിവായി. അപകടശേഷം ബൈക്ക് നിർത്താതെ പോയെന്നു ബസ് ജീവനക്കാർ പറഞ്ഞു. കെഎസ്ഇബി ജീവനക്കാർ പോസ്റ്റ് നീക്കംചെയ്തു ഗതാഗതതടസം ഒഴിവാക്കി.