ഓണക്കിറ്റും ചികിത്സാസഹായവുംനൽകി വാട്സ്ആപ്പ് കൂട്ടായ്മ
1587749
Saturday, August 30, 2025 1:31 AM IST
തിരുവില്വാമല: കൈകോർത്ത് വാട്സ്ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അശരണർക്കായുള്ള ഓണക്കിറ്റുകൾ വിതരണംചെയ്തു. ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ. മുരളിധരൻ ഉദ്ഘാടനംചെയ്തു. കൂട്ടായ്മ അഡ്മിൻ ടി.പി. രവികുമാർ അധ്യക്ഷനായി. ഇരുനൂറോളം കുടുംബങ്ങൾക്കാണ് ഓണസമ്മാനമായി കിറ്റുകൾ വിതരണംചെയ്തത്.
ചികിത്സാസഹായവും വിതരണംചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല വൈസ് പ്രസിഡന്റ് പി. നാരായണൻകുട്ടി വിശിഷ്ടാതിഥിയായി. പി. കൃഷ്ണകുമാർ, യു.പി. ശശീന്ദ്രൻ, എൻ. രമേശൻ, എൻ. രാംകുമാർ എന്നിവർ സംസാരിച്ചു.