പോപ്പ് പോൾ മേഴ്സി ഹോമിൽ ബിരുദദാനം
1587239
Thursday, August 28, 2025 12:58 AM IST
പെരിങ്ങണ്ടൂർ: പോപ്പ് പോൾ മേഴ്സി ഹോം സ്പെഷൽ സ്കൂളിൽ ജൻശിക്ഷണ്‍ സൻസ്ഥാനിന്റെ(ജെഎസ്എസ്) കീഴിൽ പ്ലംബിംഗ്, വയറിംഗ് കോഴ്സുകളിൽ പരിശീലനം നേടിയവരുടെ ബിരുദദാനച്ചടങ്ങും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
തൃശൂർ അതിരൂപത വികാരി ജനറാൾ മോണ്‍. ജെയ്സണ്‍ കൂനംപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. ജൻശിക്ഷണ്‍ സൻസ്ഥാൻ തൃശൂർ ഡയറക്ടർ സുധ സോളമൻ, പോപ്പ് പോൾ മേഴ്സി ഹോം ഡയറക്ടർ ഫാ. ജോണ്സൻ അന്തിക്കാട്ട്, അസി. ഡയറക്ടർ ഫാ. അനീഷ് ചിറ്റിലപ്പിള്ളി, സഖി, ജാൻസി എന്നിവർ പ്രസംഗിച്ചു.