പെൻഷൻ 15,000 രൂപയാക്കണം: സീനിയർ ജേർണലിസ്റ്റ്സ് ഫോറം
1587508
Friday, August 29, 2025 1:23 AM IST
തൃശൂർ: മുതിർന്ന മാധ്യമപ്രവർത്തകർക്കുള്ള പെൻഷൻ 15,000 രൂപയായി വർധിപ്പിക്കണമെന്നും കേന്ദ്ര സർക്കാർ പെൻഷനും ട്രെയിൻയാത്രയ്ക്ക് ഇളവും ഏർപ്പെടുത്തണമെന്നും സീനിയർ ജേർണലിസ്റ്റ്സ് ഫോറം കേരള തൃശൂർ ജില്ലാ വാർഷികപൊതുയോഗം ആവശ്യപ്പെട്ടു.
പകുതി പെൻഷൻ, ആശ്രിതപെൻഷൻ വ്യവസ്ഥകളിലെ ന്യൂനതകൾ അടിയന്തരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.
മുൻസ്പീക്കർ തേറന്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ് തു. ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണൻ കുന്നന്പത്ത് അധ്യക്ഷനായി."തനിനിറം' മാനേജിംഗ് ഡയറക്ടർ കെ.പി. മനോജ്കുമാറിനെ ആദരിച്ചു.
ഫോറം സംസ്ഥാനപ്രസിഡന്റ് അലക്സാണ്ടർ സാം, ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ, ജില്ലാ സെക്രട്ടറി ജോയ് എം. മണ്ണൂർ, സംസ്ഥാനസെക്രട്ടറിമാരായ ഫ്രാങ്കോ ലൂയിസ്, സി.കെ. ഹസൻകോയ, തൃശൂർ പ്രസ് ക്ലബ് സെക്രട്ടറി രഞ്ജിത് ബാലൻ, ഫോറം ട്രഷറർ പി.ജെ. കുര്യാച്ചൻ, എൻ. ശ്രീകുമാർ, കെ. കൃഷ്ണകുമാർ, വി.എം. രാധാകൃഷ്ണൻ, വി. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
സീനിയർ ജേർണലിസ്റ്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യക്കു ലോഗോ തയാറാക്കിയ ആർട്ടിസ്റ്റ് ജെ.ആർ. പ്രസാദിനെയും വിവിധ പുരസ്കാരങ്ങൾ നേടിയവരെയും ഗ്രന്ഥരചയിതാക്കളെയും ആദരിച്ചു.