വേളൂക്കര പഞ്ചായത്തിൽ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ്
1586997
Wednesday, August 27, 2025 2:11 AM IST
വേളൂക്കര: വേളൂക്കര പഞ്ചായത്ത് ആറാം വാര്‍ഡില്‍ കുടുംബശ്രീ ഹരിത ജെഎല്‍ജി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് അംഗം ബിബിന്‍ തുടിയത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്സണ്‍ വിന്‍സി പ്രേശോബ്, കൃഷി അസിസ്റ്റന്റ് സനല്‍, മിനി ശശിധരന്, രത്നവല്ലി മോഹനന്, ഷൈല സുഗതന്, സ്നേഹ ബാലന് എന്നിവരുടെ നേതൃത്വത്തില്‍ 1500 ഓളം ചെണ്ടുമല്ലി ചെടികളാണ് കൃഷി ചെയ്തത്.