പൂവേ പൊലി പൂവേ
1587759
Saturday, August 30, 2025 1:31 AM IST
മാരിവില്ലഴകില്‍ പൂക്കളംതീര്‍ത്ത്
ക്രൈസ്റ്റ് വിദ്യാനികേതനിലെ കുരുന്നുകള്‍
ഇരിങ്ങാലക്കുട: ഓണാഘോഷത്തിനോടനുബന്ധിച്ച് ക്രൈസ്റ്റ് വിദ്യാനികേതനിലെ കെജി വിഭാഗം നടത്തിയ പൂക്കളമത്സരത്തില് 350- ഓളം കുട്ടികള്‍ മനോഹരമായ പൂക്കളങ്ങള്‍ തീര്‍ത്തു.
സിവിഎന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഓണാഘോഷത്തില്‍ മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ അധ്യക്ഷതവഹിച്ചു. ഭരതനാട്യത്തില്‍ പ്രതിഭ കലാക്ഷേത്ര ജീവന് വിശിഷ്ടതിഥിയായിരുന്നു.
സഹൃദയ എന്‍ജിനീയറിംഗ് കോളജിൽ ഓണാഘോഷം
കൊടകര: സഹൃദയ എന്‍ജിനീയറിംഗ് കോളജില്‍ ഓണാഘോഷം സംഘടിപ്പിച്ചു. വിദ്യാര്‍ഥി കൗണ്‍സില്‍ അധ്യാപകരുടെയും മാനേജ്മെന്റിന്റേയും സഹകരണത്തോടെ സംഘടിപ്പിച്ച ആഘോഷം കേരളത്തിന്റെ സംസ്കാരപാരമ്പര്യവും ഓണത്തിന്റെ ഐക്യസന്ദേശവും പ്രതിഫലിപ്പിച്ചു. കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ.ആന്റോ ചുങ്കത്ത്, പ്രിന്‍സിപ്പല്‍ ഡോ. രാമകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കാർമലിൽ 2000 പേർ
അണിനിരന്ന ഓണപ്പാട്ട്
ചാലക്കുടി: കാര്‍മല്‍ സ്കൂളിൽ ബെസ്റ്റ് ഓഫ് ഇന്ത്യ വേള്‍ഡ് റിക്കാര്‍ഡില്‍ ഇടംപിടിക്കുന്നതിനു 2000 വിദ്യാര്‍ഥികള്‍ അണിനിരന്നുകൊണ്ടുള്ള ഓണപ്പാട്ട് നടത്തി. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഷിബു വാലപ്പന് ഉദ്ഘാടനം ചെയ്തു. ഫാ. അനൂപ് പുതുശേരി അധ്യക്ഷത വഹിച്ചു. ഓണപ്പാട്ട് അവതരണത്തിനുശേഷം എം.കെ ജോസ് ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാർഡ് സർട്ടിഫിക്കൽ പ്രിന്‍സിപ്പല്‍ ഫാ. ജോസ് താണിക്കലിനു കൈമാറി.
പ്രമുഖ വയലിനിസ്റ്റും ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് ജേതാവുമായ എം.എസ്. വിശ്വനാഥ് വിശിഷ്ടാതിഥിയായി. സ്കൂള്‍ പിടിഎ പ്രസിഡന്റ് ഡോ. സിനോജ് ആന്റണി, സ്കൂള്‍ സെക്രട്ടറി ലിസ സുരേഷ്, സ്കൂള്‍ ലീഡര്‍ അനറ്റ് ഷിജു, ഫിനാന്‍സ് അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജെയിംസ് ആലപ്പാട്ട്, അക്കാദമിക് അഡ്മിനിസ്ട്രേറ്റര്‍ റോസ്മോള് ആന്റോ, എംപിടിഎ പ്രസിഡന്റ് ഷാരോ ഷോണി എന്നിവര്‍ പ്രസംഗിച്ചു.