കുണ്ടന്നൂരിൽ ചെണ്ടുമല്ലിവിളവെടുപ്പ്
1587517
Friday, August 29, 2025 1:23 AM IST
വടക്കാഞ്ചേരി: ഓണത്തിനുമുന്നോടിയായി ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് നടത്തി. കുണ്ടന്നൂർ തെക്കേക്കര എരുമപ്പെട്ടി മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷാജൻ കുണ്ടന്നൂർ നട്ടുവളർത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പാണ് കുണ്ടന്നൂർ പള്ളി വികാരി ഫാ. സെബി കവലക്കാട്ട് നിർവ്വഹിച്ചത്. ജോൺസൻ പുത്തൂർ, റാഫേൽ മേക്കാട്ടുകുളം പ്രദേശവാസികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.