റോഡിലെ കുഴികൾ പിഡബ്ല്യുഡി ഉദ്യോഗസ്ഥർ നേരിട്ടെത്തി അടച്ചു
1587241
Thursday, August 28, 2025 12:58 AM IST
പുന്നംപറമ്പ്: റോഡിലെ കുഴിയിൽവീണ് വീട്ടമ്മയ്ക്ക് ഗുരുതരപരിക്കേറ്റ സംഭവത്തിനു കാരണമായ കുഴികൾ പിഡബ്ല്യുഡി ഉദ്യോഗസ്ഥർ നേരിട്ടെത്തി അടച്ചു.
തെക്കുംകര മങ്കര സ്വദേശിനി മങ്കരവീട്ടിൽ കണ്ണകി വാസുദേവൻ ഭാര്യ പ്രിയ(52)ക്കാണ് ഗുരുതരപരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി 10 മണിയോടെ ബൈക്കിൽ വാസുദേവനും ഭാര്യ പ്രിയയും യാത്രചെയ്യുന്നതിനിടെയാണ് ബൈക്ക് കുഴിയിൽവീണത്. പ്രിയ ബൈക്കിൽനിന്ന് തെറിച്ചുവീണ് ഗുരുതര പരിക്കേറ്റു.
ഉടൻതന്നെ നാട്ടുകാർചേർന്ന് വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. റോഡിന്റെ അനാസ്ഥയെ സംബന്ധിച്ച് നിരവധി വണ അധികൃതർക്ക് പരാതികൾ നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് പറയുന്നു.
ദീപിക ദിനപത്രത്തിൽ അപകടവാർത്ത നൽകിയത് ശ്രദ്ധയിൽപ്പെട്ട പൊതുമരാമത്തുവകുപ്പ് എൻജിനീയർ പി. എൻ. വിനീത് ഇടപെട്ട് പ്രദേശത്തെ കുഴികൾ അടയ്ക്കുകയായിരുന്നു.